സമസ്ത കോഴിക്കോട് ജില്ലാ കമ്മിറ്റി; ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡന്റ്, കെ. ഉമര്‍ ഫൈസി ജന. സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റായി ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സമസ്ത ജില്ലാ മുശാവറ ഐക്യഖണ്‌ഠേന തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നിര്വാതനായ പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ് ലിയാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 
മറ്റു ഭാരവാഹികള്‍:- കെ. ഉമര്‍ ഫൈസി (ജന. സെക്രട്ടറി) വാവാട് കുഞ്ഞികോയ മുസ്‌ലിയാര്‍ (ട്രഷറര്‍) എ.വി. അബ്ദു റഹ്മാന്‍ മുസ് ലിയാര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്) കെ. അബ്ദുല്‍ ബാരി ബാഖവി (വര്‍ക്കിംഗ് സെക്രട്ടറി) വൈസ് പ്രസിഡന്റുമാര്‍ : എ.കെ. യൂസുഫ് മുസ്‌ലിയാര്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി എന്‍. അബ്ദുല്ല ഫൈസി സെക്രട്ടറിമാര്‍ : ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി സി.എച്ച്. മഹ്മൂദ് സഹദി പി.എം. കോയ മുസ് ലിയാര്‍ ടി.പി.സി മുഹമ്മദ് കോയ ഫൈസി.
യോഗത്തില്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്‌ലിയാരുടെ സ്മരണിക ഇറക്കാന്‍ യോഗം തീരുമാനിച്ചു.നാസര്‍ ഫൈസി കൂടത്തായി, കെ.സി. മുഹമ്മദ് ഫൈസി, കെ.എം. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് നദ്‌വി, സലാം ഫൈസി മുക്കം, അബൂബക്കര്‍
ഫൈസി മലയമ്മ എന്നിവര്‍ പ്രസംഗിച്ചു. മുക്കം ഉമര്‍ ഫൈസി സ്വാഗതവും അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.