കാന്തപുരത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായിസം തിരിച്ചറിഞ്ഞു നേരിടുക:സഖാഫി സമ്മേളനം

സഖാഫി സമ്മേളന പ്രമേയം: 
''മുസ്‌ലിം കേരളത്തിന്റെ ആധികാരിക നേതൃത്വം പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളിലൂടെയും വന്ദ്യരായ മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലൂടെയും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളിലൂടെയും പി.എം.എസ്.എ തങ്ങളുടെ മറ്റ് സന്താന പരമ്പരയിലൂടെയും ആസ്വദിച്ച് അനുഭവിച്ച് സന്തുഷ്ടരായി കഴുയുന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ് ആധുനിക മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വളര്‍ച്ച.പാണക്കാട്ടെ സയ്യിദുമാരിലൂടെ കേരള മുസ്‌ലിംകള്‍ ഐക്യത്തോടെ മുന്നേറുന്നത് കണ്ട് സമുദായ ശത്രുക്കള്‍ തീരുമാനിച്ചുറച്ചതാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സമുദായ നേതാവാക്കുകയെന്നത്. അത് സാക്ഷാല്‍കരിക്കാന്‍ അനിവാര്യമായ പദ്ധതികള്‍ക്ക് അവര്‍ കരുതിയ കാല ഗണന പൂര്‍ത്തിയാവുകയാണ് വരും ചില വര്‍ഷങ്ങളോടെ.