പെരിന്തല്‍മണ്ണ: മത- സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി സുന്നി മഹല്ല് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം ഖത്തറിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദ് ഈസക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.
മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് ഒ.എം.എസ് തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു. ഷാഫി ഹാജി, ഒ.എം. കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍,
കാനേഷ് പൂനൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, പി.കെ. ശംസാദ് സലീം, എ.കെ. ഖാസിം മരക്കാര്‍ പ്രസംഗിച്ചു.
കാനേഷ് പൂനൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, പി.കെ. ശംസാദ് സലീം, എ.കെ. ഖാസിം മരക്കാര്‍ പ്രസംഗിച്ചു.