ദുബൈ : ഒരു സമൂഹ ത്തിന്റെ നിര്‍മിതിക്ക് നേത്രത്വം നല്കുന്ന മുഴുവന്‍ ആശയങ്ങളേയും പ്രാവര്‍ത്തികമാ ക്കുന്നത്തിലും കലാ സാഹിത്യ രംഗങ്ങളിലും സേവന രംഗങ്ങളിലും എസ്.കെ. എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുസ്ലിം ലീഗ് സെക്രെട്ടറിയും പാര്‍ലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ്ബ് പറഞ്ഞു. ദുബൈ സ്റ്റേറ്റ് എസ്.കെ എസ്.എസ്.എഫ് സര്‍ഗാലയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.