ദുബൈ SKSSF സര്‍ഗലയം : കണ്ണൂരിന്ന് ഓവറോള്‍

ദുബൈ : ദുബൈ എസ്.കെ. എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം 2013 ല്‍ കണ്ണൂര്‍ ജില്ലക്ക് ഓവറോള്‍ ലഭിച്ചു. 45 ഇനങ്ങളിലായി 350 ഓളം കലാകാരന്മാര്‍ 4 വേദികളിലായി മല്‍സരിച്ച സര്‍ഗലയത്തില്‍ 90 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം പിടിച്ചത് . ഇവര്‍ക്കുള്ള ട്രോഫി വളാഞ്ചേരി മര്‍ക്കസ് പ്രിന്‍സിപ്പള്‍ ആദ്രശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസി നല്‍ക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ത്രശ്ശൂര്‍ ജില്ലയിലെ ഉമറുല്‍ ഫാറൂഖും , ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഹസം ഹംസയും സീനിയര്‍ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ റ്റി.എം.എ സിദ്ധീഖും കാലാ പ്രതിഭാ പട്ടത്തിന് അര്‍ഹരായി. ദഫ് മത്സരത്തിലെ ഒരു ഫലം പ്രഖ്യാപിക്കാന്‍ കഴിയാത്തതിനാല്‍ റണ്ണര്‍ ട്രോഫി വിതരണം മാറ്റി വെച്ചു.
പോയന്റ് നില: കണ്ണൂര്‍ : 90, കോഴിക്കോട് : 56 ,മലപ്പുറം : 54, കാസര്‍ക്കോട് : 42, പാലക്കാട് : 37, ത്രിശ്ശൂര്‍ : 18, കര്‍ണ്ണാടക : 8, തെക്കന്‍ മേഘലക്കും , വയനാട് ജില്ലക്കും പോയന്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.