'ജാമിഅ ദര്‍സ് ഫെസ്റ്റ് 2013-2014' ഫൈനല്‍ മത്സരം ജനുവരി 1,2 തിയ്യതികളില്‍ ജാമിആ ക്യാമ്പസില്‍

 മലപ്പുറം: ജാമിഅ ദര്‍സ് ഫെസ്റ്റിന്റെ ഫൈനല്‍ മത്സരം ജനുവരി 1,2 തിയ്യതികളില്‍ പട്ടിക്കാട് ജാമിആ നൂരിയ്യ ക്യാമ്പസില്‍ നടക്കും. ഇതിനകം എട്ടു ജില്ലകളിലയായി തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരൂര്‍, നിലമ്പൂര്‍ മേഖലാ മത്സരം നടന്നു. മേഖല മത്സരത്തില്‍ ഫസ്റ്റും സെക്കന്റും നേടിയവരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. ജനുവരി 1 ന് വൈകീട്ട് 5 മുതല്‍ ആരംഭിക്കുന്ന നോണ്‍സ്റ്റേജ് മത്സരത്തിലും 2 ന് കാലത്ത് 8 മണിക്ക് നടക്കുന്ന സ്റ്റേജ് മത്സരത്തിലുമായി 800-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. നോണ്‍സ്റ്റേജ് ഇനത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ജനുവരി 1 ന് വൈകീട്ട് 5 മണിക്ക് മുമ്പായും സ്റ്റേജിന മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ 2 ന് കാലത്ത് 8 മണിക്ക് മുമ്പായും ജാമിഅ ക്യാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.
വിജയികള്‍ക്കുള്ള അവാര്‍ദാനം 2ന് 4.30 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാം നിര്‍വഹിക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ സകരിയ്യ കെ.എ മുഖ്യതിഥിയായിരിക്കും. പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രൊ.ഫ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, നാസര്‍ ഫൈസി കൂടത്തായ് സംബന്ധിക്കും.