മലപ്പുറം: വിശുദ്ധ ഇസ്‌ലാമിന്റെ പാരമ്പര്യ രീതിയെ കേരളക്കരക്ക് പരിചയപ്പെടുത്തുകയും മതത്തിന്റെ പേരിലുള്ള വിഘടന വാദക്കാരില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 23 ന് മലപ്പുറത്ത് സഖാഫി സമ്മേളനം നടത്താന്‍ സഖാഫിമാരുടെ യോഗം തീരുമാനിച്ചു. സമൂഹത്തില്‍ ചിദ്രതയുണ്ടാക്കാന്‍ വന്നവര്‍ക്കെതിരെ 1988 ഡിസം: 23 ന് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്തു ഉസ്താദ് നടത്തിയ ശ്രദ്ദേയമായ പ്രാര്‍ത്ഥനയുടെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് മലപ്പുറത്തെ സഖാഫി സമ്മേളനം. സി.എം കുട്ടി സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശുക്കൂര്‍ സഖാഫി, സുലൈമാന്‍ സഖാഫി, അശ്‌റഫ് സഖാഫി,
അബ്ദുല്‍ ജലീല്‍ സഖാഫി, നൗഷാദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി, കബീര്‍ സഖാഫി, ഹസന്‍ സഖാഫി സംബന്ധിച്ചു.
അബ്ദുല്‍ ജലീല്‍ സഖാഫി, നൗഷാദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി, കബീര്‍ സഖാഫി, ഹസന്‍ സഖാഫി സംബന്ധിച്ചു.