കാസര്‍ഗോഡ്: പ്രമുഖ പണ്ഡിതനും ഗോളശാസ്ത്ര ചിന്തകനുമായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വേര്‍പ്പാടിന്റെ നാലാം വര്‍ഷത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷനും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ദേശീയ വിദ്യാഭ്യാസ സെമിനാറും സമാപിച്ചു. പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാ അംഗം അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര് ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറും ലോക മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി മെമ്മോറിയല്‍ ലക്ചര്‍ നടത്തി. നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു.
പരിപാടിയില്‍ സി.എം അബ്ദുല്ല മൗലവി എഴുതിയ ഗോളശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം 'സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍' എന്ന കൃതി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി നെക്കര അബൂബക്കര്‍ ഹാജിക്ക് നല്കി പ്രകാശനം ചെയ്തു.
പ്രഥമ സ്മാരക പ്രഭാഷണ സെഷനില്‍ ' സി.എം ചിന്തകളുടെ കാലവും പ്രസക്തിയും ' എന്ന ശീര്‍ഷകത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും ' സമന്വയ വിദ്യാഭ്യാസം സി.എമ്മിന്റെ അടയാളപ്പെടുത്തലുകള്‍ ' എന്ന ശീര്‍ഷകത്തില്‍ സത്യധാര ദ്വൈമാസിക എഡിറ്റര്‍ സ്വാദിഖ് ഫൈസി താനൂരും പേപ്പറുകള്‍ അവതരിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹ്മദലി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്, അബ്ദുല്ല അര്‍ശദി കെ.സി റോഡ്, പാക്യാര മുഹമ്മദ് കൂഞ്ഞി ഹാജി, നെക്കര അബൂബക്കര്‍ ഹാജി, ചെറുകോട് അബ്ദുല്ല കുഞ്ഞി, യൂനുസ് അലി ഹുദവി എന്നിവര്‍ സംബന്ധിച്ചു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. പി. കെ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന് ഇര്‍ശാദി തൊട്ടി സ്വാഗതം പറഞ്ഞു. 'എഴുത്ത്, ഗോളശാസ്ത്രം: ചാലിലകത്തും സി.എമ്മും ഒരു താരതമ്യം' എന്ന ശീര്‍ഷകത്തില്‍ ശഫീഖ് റഹ്മാനി വഴിപ്പാറയും 'കേരളാ മുസ്ലിം വിദ്യാഭ്യാസത്തിലെ ആശങ്കകളും പ്രതീക്ഷകളും' എന്ന ശീര്‍ഷകത്തില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പേപ്പറുകള്‍ അവതരിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ ഇബ്രാഹിം ഹാജിയെ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ആദരിച്ചു. പ്രമുഖ മാപ്പിള കവി പി. എസ് ഹമീദ് സി.എം അബ്ദുല്ല മൗലവി സ്മാരകക്കവിത ആലപിച്ചു. എം. എ ഖാസിം മുസ്ലിയാര്, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സിദ്ധീഖ് നദ്വി ചേരൂര്‍, എം. പി മുഹമ്മദ് ഫൈസി ചേരൂര്‍, കെ.ടി അബ്ദുല്ല ഫൈസി പടന്ന, ഇബ്രാഹിം ദാരിമി കൊടുവള്ളി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ച, മുജീബ് ഹുദവി വെളിമുക്ക്, ഡോ. മഹ്മൂദ്, മുസ്തഫ ചപ്പാരപ്പടവ് എന്നിവര്‍ സംബന്ധിച്ചു. ഹനീഫ് ഇര്‍ശാദി ദേലംപാടി ഉപസംഹാരഭാഷണം നടത്തി.