ഉദുമ: സുന്നീ യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന്ന് എസ്.കെ. എസ്.എസ്.എഫ്. ഉദുമാ മേഖലാ കമ്മിറ്റിയും ചെമനാട് പഞ്ചായത്ത് എസ്.വൈ.എസ്.കമ്മിറ്റിയും സംയുക്തമായി സ്വീകരണം നല്‍കി. കമ്മിറ്റിയുടെ ഉപഹാരം സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കെ നല്‍കി.എസ്.കെ. എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇ.പി. അബൂബക്കര്‍ ബാഖവി, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍,ശാഫി ഹാജി കട്ടക്കാല്‍, എന്‍.പി.അബ്ദു റഹ്മാന്‍ മാസ്റ്റര്‍, സി.ബി. ബാവ ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, ഹംസ കട്ടക്കാല്‍,ഹനീഫ് ഹുദവി ദേലമ്പാടി,മഹ്മൂദ് ദേളി,ഫക്‌റുദ്ദീന്‍ ഒറവങ്കര,മുഹമ്മദ് ഷാ മുക്കൂട്,യൂസുഫ് വെടിക്കുന്ന്,അബ്ദുല്ല യമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.