കോഴിക്കോട് : കോഴിക്കോട് സമസ്താലയത്തില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പടന്നക്കാട് അല്‍മദ്‌റസത്തുല്‍ ബദ്‌രിയ്യ ബ്രാഞ്ച്, പാലക്കുന്ന് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍ഗോഡ്), കരുവന്‍പൊയില്‍ അല്‍ഇഹ്‌സാന്‍ മദ്‌റസ (കോഴിക്കോട്), പുന്നക്കാട് നജാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ, തേക്കുംകുന്ന് തര്‍ബിയത്തുല്‍ ഔലാദ് മദ്‌റസ (മലപ്പുറം), കീഴായൂര്‍ അല്‍മദ്‌റസത്തുതഖ്‌വ, പുതൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, കരിമ്പംകുന്ന് നൂറുല്‍ഹുദാ മദ്‌റസ (പാലക്കാട്), തലശ്ശേരി-തലപ്പിള്ളി മദ്‌റസത്തുല്‍ കാമിലീന്‍ (തൃശൂര്‍), ചടയമംഗലം ഹിയാത്തുല്‍ ഇസ്‌ലാം മദ്‌റസ നെട്ടേത്തറ, ചടയമംഗലം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കീഴ്‌ത്തോണി (കൊല്ലം) എന്നീ 11 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9368 ആയി.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.