ദുബൈ : ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിലെത്തിയ വളാഞ്ചേരി മർകസ് പ്രിൻസിപ്പാളും സി.ഐ.സി. കോ-ഓർടിനേറ്ററുമായ അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് സ്വീകരണം നൽകി. ദുബൈ അൽ നജഫ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വളാഞ്ചേരി മർകസ് ദുബൈ കമ്മിറ്റി പ്രസിഡണ്ടും ദുബൈ സുന്നി സെന്റർ വൈസ് പ്രസിടണ്ടുമായ അബ്ദുസ്സലാം ബാഖവി അദ്യക്ഷം വഹിച്ചു. അലി മുസ്ലിയാർ അജ്മാൻ, അച്ചൂർ ഫൈസി, മുസ്തഫ എളമ്പാറ, യാഹുമോൻ ഹാജി, ഹുസൈൻ ദാരിമി, മൻസൂർ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. സി.പി.അബ്ദുൽ റഹ്മാൻ വാഫി സ്വാഗതവും, ഹാഫിസ് അബ്ദുശുക്കൂർ നന്ദിയും പറഞ്ഞു.