ദുബൈ : SKSSF യു.എ.ഇ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗലയം 2014 ഫെബ്രുവരി 25 ന് റാസല്‍ഖൈമ ജം ഇയ്യത്തുല്‍ ബുഖാരിയില്‍ വെച്ച് നടക്കും. യു.എ.ഇ യുടെ ഏഴു എമിററ്റുകളില് നടന്ന സംസ്ഥാന സര്‍ഗാലയത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ ആയിരുക്കും നാഷണല്‍ ലെവലില്‍ മത്സരിക്കുക. ദുബൈ, അബുദാബി, റാസല്‍ഖൈമ എന്നീ സംസ്ഥാനങ്ങളില്‍ സര്ഗലയ്ം പൂര്ത്തിയാക്കിയിടുണ്ട്. ഷാര്‍ജ , അല്‍ ഐന്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍ ജനുവരി അവസാനത്തോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി ആദ്യവാരത്തില്‍ മത്സരാര്‍ഥികള്‍ക്കുള്ള പേര് നല്ക്കല് പൂര്‍ത്തിയാക്കുകയും ഫെബ്രുവരി പതിനഞ്ചോടെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകുകയും ചെയ്യും