വാരാമ്പറ്റ: വാരാമ്പറ്റ സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് പത്താം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥമുള്ള മഹല്ലു പര്യടനം ആരംഭിച്ചു.
പടിഞ്ഞാറത്തറ മേഖലാ പര്യടനം ഖാസിം ദാരിമി ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ബാസ് വാഫി, യു കെ നാസിര്‍ മൗലവി പങ്കെടുത്തു.
കല്‍പ്പറ്റ മേഖലാ പര്യടനം അലി ഹൈത്തമി ഉദ്ഘാടനം ചെയ്തു. യൂനുസ് പാണ്ടംകോട്, നിസാര്‍ വാരാമ്പറ്റ നേതൃത്വം നല്‍കി.
സു. ബത്തേരി മേഖലാ പര്യടനം മുഹമ്മദ്‌കോയ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി നേതൃത്വം നല്‍കി. മമ്മൂട്ടി മൗലവി, എ കെ അബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസി സംഗമവും വനിതാ സംഗമവും
വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി 26 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പ്രവാസി സംഗമം നടത്തും. സആദാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.27 ന് വെള്ളിയാഴ്ച 2.30 ന് നടക്കുന്ന വനിതാ സംഗമത്തില്‍ റസീന ടീച്ചര്‍ ക്ലാസ്സെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി 25 ന് ബുധനാഴ്ച വിഭവസമാഹര ദിനമായി ആചരിക്കാന്‍ ഖത്തീബുമാരുടെ യോഗം തീരുമാനിച്ചു. അവിഭക്ത വാരാമ്പറ്റയിലെ മുഴുവന്‍ മഹല്ലുകളിലും ഗൃഹസമ്പര്‍ക്കങ്ങളിലൂടെ വിഭവങ്ങള്‍ ശേഖരിക്കും.ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ കെ എം ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം വഹബി, മുഹമ്മദ്‌കോയ ഫൈസി, എം കെ ഇബ്രാഹിം മൗലവി, ഷാജിര്‍ ദാരിമി, സാബിത്ത് വാഫി സംസാരിച്ചു.സിറാജുദ്ദീന്‍ ഫൈസി സ്വാഗതവും ആരിഫ് വാഫി നന്ദിയും പറഞ്ഞു.
വാഹനജാഥ
വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണജാഥ നടത്താന്‍ എ കെ സുലൈമാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു.
സാബിത്ത് വാഫി, മുനീര്‍ ബപ്പനം, കുഞ്ഞബ്ദുല്ല തെങ്ങുംമുണ്ട, യൂനുസ് പാണ്ടംകോട്, പി ഒ നാസര്‍, എ കെ സുലൈമാന്‍, ആസിഫ് വാഫി പങ്കെടുത്തു. സിറാജുദ്ദീന്‍ ഫൈസി സ്വാഗതവും ആരിഫ് വാഫി നന്ദിയും പറഞ്ഞു.