പത്തനംതിട്ട: ധാര്‍മ്മിക സനാതത സദാചാരമുല്യങ്ങളെ തകര്‍ക്കുന്ന സ്വവര്‍ഗ രതിക്കെതിരെ സുപ്രീംകോടതി വിധി സ്വാഗതര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദു അസീസ് മൗലവി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷകഘടകങ്ങളുടെയും ജില്ലാ-താലൂക്ക്-മേഖലാ തല ഭാരവാഹികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത് രാജ്യത്തെ അഭിമാനമുള്ള ജനതക്ക് നേരേയുള്ള പരിഹാസമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു.
ജമാ അത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എച്ച്. ഷാജഹാന്‍ ഹാജി ആധ്യക്ഷം വഹിച്ചു. ജം ഇയ്യത്തുല്‍ ഇലമ ജില്ലാ പ്രസിഡന്റ് ടി.കെ. മുജീബ് റഹ്മാന്‍ മൗലവി, ജനറല്‍സെക്രട്ടറി ഷെരീഫുദ്ദീന്‍ മൗലവി, താലൂക്ക് സെക്രട്ടറി സാജിദ് റഷാദി, ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഹാജി, വൈസ് പ്രസിഡന്റ്
അബ്ദുല്‍ കരിം ചിറ്റാര്‍, റാന്നി താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ റസ്സാഖ്, മല്ലപ്പള്ളി താലൂക്ക് രക്ഷാധികാരി മൂസാ മൗലവി, ലജ്‌നത്തുല്‍ മു അല്ലിമിന്‍ ജില്ലാ പ്രസിഡന്റ് ടി.എ. മുഹമ്മദ് കുട്ടി മൗലവി, തൃക്കോമല, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് അഫ്‌സല്‍, വിദ്യാര്‍ഥി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി നൗഷാദ് മൗലവി ചിറ്റാര്‍ അയ്യുബ് ഖാന്‍ മൗലവി പറക്കോട്, എന്നിവര്‍ പ്രസംഗിച്ചു.
Related Article: സ്വവര്‍ഗരതി നിയമമാക്കാന്‍ എന്തിനു വാശി?