
വിവിധ കാലങ്ങളിലായി സി.എം അബ്ദുല്ല മൗലവി തയ്യാറാക്കിയ ഗോളശാസ്ത്ര പഠനങ്ങളുടെ സമാഹാരമാണ് ക്യതി. മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ ഖിബ്‌ലാ നിര്‍ണയം, തവുക്ക പ്രയോഗം, കാലം-ദിശ-സമയം എന്നിവയെ കുറിച്ച് സമഗ്രപഠനം, മാഗ്നറ്റിക് കോംപസിന്റെ ഉപയോഗം തുടങ്ങി ഇല്‍മുല്‍ ഫലകിന്റെ (ഗോളശാസ്ത്രം) വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു.
അറബിയിലും ഇംഗ്ലീഷിലുമായി ഇതിനകം അഞ്ചു ഗോളശാസ്ത്രരചനകള്‍ സി.എം അബ്ദുല്ല മൗലവിയുടെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രം എഴുതപ്പെട്ട പഠനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസാധക വിഭാഗം ദിശ ബുക് സെല്ലാണ് പുസ്തകം പ്രസിദ്ധീകരിക്കന്നത്.