മലപ്പുറം: ജമിഅ: സമ്മേളനത്തോടനുബന്ധിച്ചു നടന്നു വരുന്ന തിരൂര്‍ മേഖല ദര്‍സ് കലാ മത്സരം ഇന്ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് ക്യാമ്പസില്‍ നടക്കും. എണ്ണൂറോളം മത്സരങ്ങളില്‍ മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. കാലത്ത് 9 മണിക്ക് കോഴിക്കാട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഹാജി കെ മമ്മദ് ഫൈസി, പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി, എം.എ ഖാദിര്‍ സാബിബ്, കുഞ്ഞാപ്പു മുസ്ലിയാര്, അലി ഫൈസി പാവണ്ണ, ബഷീര്‍ ബാഖവി പൊന്മള, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന് ഫൈസി, മുനീര്‍ ഹുദവി വേങ്ങര, അബ്ദുറഹിമാന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്ലിയാര് അവാര്‍ഡ് ദാനം നടത്തും.