ഓണ്‍ലൈന്‍: പ്രമുഖ വാഗ്മിയും പണ്ഢിതനും സുന്നി കൈരളിയുടെ അഭിമാനവുമായിരുന്ന മര്‍ഹൂം നാട്ടിക വി.മൂസ മുസ്ലിയാരുടെ അനുസ്മരണം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30 മുതല്‍ (സഊദി സമയം.8.മണി) കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടക്കുമെന്ന് അഡ്മിന് ഡസ്ക് അറിയിച്ചു. വിഘടിതരുടെയും പുത്തനാശക്കാരുടെയും പേടി സ്വപ്നമായിരുന്ന നാട്ടിക ഉസ്താദിനെ കുറിച്ച്, ഇപ്പോള്‍ വിഘടിതര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് കൂടി മറുപടി നല്കുന്ന അനുസ്മരണത്തിന് ഉസ്താദിന്റെ നാട്ടുകാരന് കൂടിയായ പണ്ഢിതന് ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പതിവു ചര്‍ച്ചകളും നടക്കും. 24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ടിവി–റേഡിയോ എന്നിവക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.