ജാമിഅഃ സമ്മേളനം നാളെ മുതൽ; 'ജാമിഅഃ കോള്‍' ഇന്ന് സമാപിക്കും

ജാമിഅഃ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമ സംഘടിപ്പി
ക്കുന്ന  ജാമിഅഃ കോള്‍ വാഹന പ്രചരണ ജാഥയുടെ ക്യാപ്റ്റന് മാർക്ക്
പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ പതാക കൈമാറുന്നു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജാമിഅഃ കോള്‍ വാഹന പ്രചരണ ജാഥ ഇന്ന് സമാപിക്കും. വെസ്റ്റ് മേഖല പ്രചരണ ജാഥ പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പ്രചരണം നടത്തി ചെമ്മാടും; ഈസ്റ്റ് മേഖല ജാഥ മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങളിലെ പ്രചരണത്തിന് ശേഷം എടവണ്ണയിലും സമാപിച്ചു. 
ഇന്ന് പെരിന്തല്‍മണ്ണ, മങ്കട, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ പ്രചരണം നടത്തും. വെസ്റ്റ് മേഖല ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുര്‍ശിദ് തങ്ങള്‍ക്ക് ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും, ഈസ്റ്റ് മേഖല ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഹബീബുള്ള തങ്ങള്‍ക്ക് സമസ്ത വൈസ് പ്രസിഡണ്ട്
എ.പി മുഹമ്മദ് മുസ്‌ലിയാരും പതാകകള്‍ കൈമാറി. യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ എന്നിവര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് മണിമൂളി സ്വാഗതവും മൂസ അബ്ദുല്‍ ബാസിത് നന്ദിയും പറഞ്ഞു.