പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ 51-ാം വാര്‍ഷിക സമ്മേളനത്തോ ടനുബന്ധിച്ച് എഴുത്തുകാര്‍ക്ക് സംഘടിപ്പിച്ച 'മഷിത്തുള്ളി' എഴുത്തു ശില്പശാല ശ്രദ്ധേയമായി. ജാമിഅഃ ലക്ചര്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ ഉല്‍ഘാടനം ചെയ്തു. എങ്ങനെ എഴുതി തുടങ്ങാം എന്ന വിഷയത്തില്‍ സത്യധാര എഡിറ്റര്‍ സ്വാദിഖ് ഫൈസി താനൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് മുര്‍ഷിദ് തങ്ങള്‍ പട്ടിക്കാട്, സയ്യിദ് ഹബീബുള്ള തങ്ങള്‍ അരക്കുപ്പറമ്പ്, മൂസ അബ്ദുല്‍ ബാസ്വിത് തിരൂര്‍ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് മണിമൂളി സ്വാഗതവും റഈസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.