കല്‍പ്പറ്റ: സമസ്ത കേന്ദ്ര മുശാവറ മെമ്പറും മാതൃകാ മുദരിസ്സുമായിരുന്ന ശൈഖുനാ പൊന്മള ഫരീദ് മുസ്‌ലിയാരുടെ അഞ്ചാമത് ആണ്ടു നേര്‍ച്ചയും അനുസ്മരണ സമ്മേളനവും 31 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ മലപ്പുറം പൊന്മളയില്‍ നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിക്കും.
കൂട്ട സിയാറത്ത്, ഖത്തം ദുആ, മൗലിദ് പാരായണം, അനുസ്മരണം, അന്നദാനം തുടങ്ങിയ പരിപാടികളോടെ വിപുലമായി നടത്തപ്പെടുന്ന ഉറൂസിന് പാണക്കാട് ഇസ്മാഈ ല്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യോഗം അന്തിമ രൂപം നല്‍കി. യോഗത്തില്‍ കോടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ ബാഖവി കൂരിയാട്, മുഹമ്മദലി ബാഖവി, യൂസഫ് മുസ്‌ലിയാര്‍, ടി വി സൈത് മുസ്‌ലിയാര്‍, ടി എ ഹുസൈന്‍ ബാഖവി, കെ പി അബ്ദുല്‍ കരീം ബാഖവി, എന്‍ എം അഷ്‌റഫ് ബാഖവി, കെ ടി മുഹമ്മദ് ബഷീര്‍ ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പൂനൂര്‍ സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.