ജംഇയ്യത്തുല്‍ മുദരിസീന്‍: പയ്യക്കി ഉസ്താദ് (പ്രസി), ശംസുദ്ദീന്‍ ഫൈസി (ജന:സെക്രട്ടറി), ത്വാഖാ അഹ്മദ് മൗലവി (ട്രഷ)

ചട്ടഞ്ചാല്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കൗണ്‍സില്‍ മീറ്റില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. പി.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പയ്യക്കി പ്രസിഡന്റായും, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല ജന. സെക്രട്ടറിയായും ട്രഷററായി ത്വാഖാ അഹ്മദ് മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. 
കെ.ടി അബ്ദുല്ല ഫൈസി പടന്ന, കെ.സി അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി കുണിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സമീര്‍ ഹൈതമി നോര്‍ത്ത് ചിത്താരി, അഹ്മദ് ബശീര്‍ ഫൈസി തൃക്കരിപ്പൂര്‍, യഅ്ഖൂബ് ദാരിമി മൊഗ്രാല്‍ എന്നിവര്‍ ജോയിന്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ കരീം ബാഖവി, അഹ്മദ് അശ്‌റഫ് ഫൈസി, കബീര്‍ ഫൈസി ചെറുകോട്, അബ്ദുല്‍ മജീദ് ദാരിമി, അബ്ദുല്‍ ഹമീദ് മദനി, താജുദ്ദീന്‍ ദാരിമി, അബ്ദുസ്സലാം ഫൈസി, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, കമറുദ്ദീന്‍ ഫൈസി തൃക്കരിപ്പൂര്‍, എന്നിവര്‍ മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.