കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കാസറ കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിക്ക് അന്തിമ രൂപം നല്കുന്നതിന്ന് ജില്ലാ കൗണ്‍സിലര്‍മാരുടേയും ഉപസമിതി ചെയര്മാന് കണ്‍വീനര്‍മാരുടേയും ക്യാമ്പ് സമാപിച്ചു.
പരിപാടി ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ - അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി, ബഷീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹാശിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരീസ് ദാരിമി ബെദിര, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, സിദ്ധിഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, മുനീര്‍ ഫൈസി ഇടിയടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, മുഹമ്മദലി മൗലവി പടന്ന, ശമീര്‍ മൗലവി രുന്നുംകൈ, മഹമ്മൂദ് ദേളി തുടങ്ങിയവര്‍ സംസാരിച്ചു.