പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയില്‍ പുനര്‍നിര്‍മിച്ച മസ്ജിദുല്‍ അന്‍സാര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആരാധനാലയങ്ങള്‍ മതസൗഹാര്‍ദ കേന്ദ്രങ്ങളാവണം - സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ചക്കിട്ടപാറ: ആരാധനാലയങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശ കേന്ദ്രങ്ങളാവണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയില്‍ പുനര്‍നിര്‍മിച്ച മസ്ജിദുല്‍ അന്‍സാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തകേരള കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉപഹാരം നല്‍കി. സി.എസ്.കെ. തങ്ങള്‍, തണ്ടോറ കുഞ്ഞബ്ദുള്ള, അസീസ് ഫൈസി, പോക്കര്‍ഹാജി മന്ദപ്പിലായി, അബ്ദുള്ള ബാഖവി, അശോക് ജോര്‍ജ്, എന്‍.പി. ബാബു, ആവള ഹമീദ്, എം.എ. മജീദ്, കെ.കെ. ശശി, പി.ആര്‍. പ്രസന്നന്‍, നൗഷാദ് മന്ദപ്പിലായി, അബു കീരിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.