തിരൂരങ്ങാടി: ഫെബ്രുവരി 21,22,23 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വാര്‍ഷിക ബിരുദദാന മഹാസമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രചരണം ഊര്‍ജ്ജിതമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കെ.എം. സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബി ജഅ്ഫര്‍ ഹുദവി, എ.കെ ആലിപ്പറമ്പ്, എം.പി കടുങ്ങല്ലൂര്‍ സംസാരിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതവും അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ എസ്.വൈ.എസ് മണ്ഡലം, എസ്.കെ.bഎസ്.എസ്.എഫ് മേഖല ഭാരവാഹികള്‍ സംബന്ധിച്ചു.