സമസ്‌ത നാഷണല്‍ ഡെ പ്രോഗ്രാം ഇന്ന്‌ (വെള്ളി) നിരവധി അറബി പ്രമുഖര്‍ സംബന്ധിക്കും

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗമായി സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി ഇന്ന്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ നാഷണല്‍ ഡെ പ്രോഗ്രാമില്‍ മത സാമൂഹിക സാസ്‌കാരിക മേഖലയിലെ പ്രമുഖര്‍ക്കൊപ്പം ബഹ്‌റൈനിലെ വിവിധ മേഖലയില്‍ നിന്നുള്ള അറബി പ്രമുഖരും സംബന്ധിക്കും. 
ഇന്ന്‌(വെള്ളി) വൈകിട്ട്‌ 5 മണിമുതല്‍ രാത്രി 9 മണി വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളില്‍ മുന്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റ്‌ അംഗം മുഹമ്മദ്‌ ഖാലിദ്‌ ഇബ്രാഹിം, ബഹ്‌റൈന്‍ ഇസ്ലാമിക്‌ അവൈര്‍ണസ്‌ സെന്റര്‍ ചെയര്‍മാന്‍ താരീഖ്‌ അല്‍ വസ്സാന്‍, ബഹ്‌റൈന്‍ ദഅ്‌വാ വിംഗ്‌ ചെയര്‍മാന്‍ ഫൈസല്‍ അല്‍ അര്‍ജാനി, ഹമദ്‌ ടൌണ്‍ ചാരിറ്റി വിംങ്‌ ചെയര്‍മാനും അഹമ്മദ്‌ കാനൂ ചാരിറ്റി മാനേജരുമായ ബഹു.യൂസുഫ്‌ അല്‍ മഹ്‌മൂദ്‌ എന്നിവരടങ്ങുന്ന അറബി പ്രമുഖരാണ്‌ പങ്കെടുക്കുന്നത്‌. 
ഇന്തോ–ബഹ്‌റൈന്‍ ബന്ധവും ദേശീയ ദിനാഘോഷത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന പ്രമുഖരുടെ പ്രഭാഷണങ്ങള്‍ക്കും സമസ്‌ത സന്ദേശങ്ങള്‍ക്കും പുറമെ, ഫ്‌ളാഗ്‌ ഡിസ്‌പ്ലെ, ബാല റാലി എന്നിവ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ വിവധ കലാപരിപാടികളും നടക്കും. പ്രോഗ്രാം വീക്ഷിക്കാന്‍ സ്‌ത്രീകള്‍ക്കും പ്രത്യേക സൌകര്യമൊരുക്കിയിട്ടുണ്ട്‌. വിശദ വിവരങ്ങള്‍ക്ക്‌ 17 227975, 34393964 ല്‍ ബന്ധപ്പെടുക.