ദുബൈ സര്‍ഗലയം; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പങ്കെടുക്കും

ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി സംഘടിപ്പിക്കു ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 , ഡിസംബര്‍ 27 ഇന്ന് വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നടക്കും . മുസ്ലിം ലീഗ് സെക്രെട്ടറിയും പാര്‍ലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് ഉച്ചക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും
ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 500 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് സത്യധാര, അല്‍ മുഅല്ലിം, സുപ്രഭാതം, കുടുംബം എന്നീ പേരുകള്‍ നല്‍ക്കപ്പെട്ട വേദികളിലായി നടക്കു മല്‍സരത്തില്‍ മാറ്റുരക്കുന്നത്.കൂടുതല്‍ വരങ്ങള്‍ക്ക് www.sargalayam.dubaiskssf.com സന്ദര്‍ശിക്കുക.