മലപ്പുറം: വേങ്ങര വലിയോറ മനാട്ടിപ്പറമ്പ് ശാഖാ എസ്.കെ. എസ്.എസ്.എഫും പെരിന്തല്‍മണ്ണ അല്‍സലാമ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ക്യാമ്പ് ഇന്ന് മനാട്ടിപറമ്പ് ഇര്‍ശാദു സ്വിബിയാന്‍ സെകണ്ടറി മദ്രസയില്‍ നടക്കും. രാവിലെ 9 മണി മുതല്‍ പ്രാരംഭം കുറിക്കുമെന്ന് കണ്‍വീനര്‍ ജംശീര്‍ കെ.കെ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടി.പി മുജീബ്, അലാവുദ്ദീന്‍ കെ.കെ, ജഅ്ഫര്‍ കെ.കെ, റഫീഖ്, മുനീര്‍, കെ ഫവാസ് ഹുദവി, സി അനസ് സംബന്ധിച്ചു.