SYS. 60-ാം വാര്‍ഷികം; റിയാദിൽ 101 അംഗ സ്വാഗതസംഘം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: നൂററാണ്ടുകളുടെ രാജപാരമ്പര്യവും കോടികളുടെ വഖ്ഫ് സ്വത്തുമുളള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മതവിജ്ഞാനത്തിലും, സംഘബോധത്തിലും ഇരു'ില്‍ തപ്പുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കു മതകലാലയങ്ങളും, അഭിമാനാര്‍ഹമായ മസ്ജിദുകളും, പ്രശംസനീയമായ ജീവകാരണ്യ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ കാണുതിന്റെ പ്രേരകശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെും, സമസ്തയും കീഴ്ഘടങ്ങളും നടത്തു പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്കും, സിറാജ് സുലൈമാന്‍ സേഠുവിനും എസ് വൈ എസ്സും, എസ് കെ ഐ സിയും നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുു തങ്ങള്‍. പൈതൃകത്തിന്റെ പതിനഞ്ചാം നൂററാണ്ട് എ പ്രമേയവുമായി 2014 ഫെബ്രവരിയില്‍ കാസര്‍ഗോഡ് നടക്കു എസ് വൈ എസ്സ് അറുപതാം വാര്‍ഷീക മഹാസമ്മേളനത്തിന്റെ റിയാദ് തല 101 അംഗ സ്വാഗതസംഘം തങ്ങള്‍ പ്രഖ്യാപിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (ചെയര്‍മാന്‍) അലവിക്കു'ി ഒളവ'ൂര്‍ (കവീനര്‍) എന്‍ സി മുഹമ്മദ് കണ്ണൂര്‍ (ട്രഷറര്‍) തുടങ്ങിവരാണ് ഭാരവാഹികള്‍. സിറാജ് സുലൈമാന്‍ സേഠ്, അബു'ി മാസ്‌ററര്‍ ശിവപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു. വികെ മുഹമ്മദ് കണ്ണൂര്‍, കുന്നുമ്മല്‍ കോയ, കോയാമു ഹാജി, മുസ്തഫ ബാഖവി പെരുമുഖം സംബന്ദിച്ചു. സുബൈര്‍ ഹുദവി, അബ്ദുറസാഖ് വളക്കൈ, ഉമര്‍ കോയ, ഹബീബുളള പ'ാമ്പി, മുഹമ്മദ് അലി ഹാജി, സൈതലവി ഫൈസി, സമദ് പെരുമുഖം പരിപാടിക്ക് നേതൃത്വം നല്‍കി. എന്‍ സി മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. അലവിക്കു'ി ഒളവ'ൂര്‍ സ്വാഗതവും ശിഹാബ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.