ഇസ്‌ലാമും സ്വവര്‍ഗരതിയും


ഇസ്‌ലാമിക നിയമമനുസരിച്ച് സ്വവര്‍ഗരതി കുറ്റകരവും ശിക്ഷാര്‍ഹവുമായ പാപമാണ്. അഞ്ചുസ്ഥലത്ത് ഖുര്‍ആനില്‍ ഇവരുടെ സ്വഭാവവിശേഷണങ്ങളെ പറ്റി വിവരിക്കുന്നതു കാണാം. പ്രവാചകന്‍ ലൂത്വ് നബിയുടെ സമുദായത്തെക്കുറിച്ചുള്ള ഖുര്‍ആനിന്റെ നിരൂപണങ്ങള്‍ അവരുടെ പ്രകൃതിവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 'ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: 'നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്? 'നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.'(27:55)

.....................................................................................................................................
ശ്ചാത്യന്‍ രാജ്യങ്ങളില്‍ ഒരു പഠനമനുസരിച്ച് രണ്ടു മുതല്‍ പതിമൂന്ന് ശതമാനം വരെ സ്വവര്‍ഗരതിക്കാര്‍ വ്യത്യസ്ത രാഷ്ട്രങ്ങളിലുണ്ട്. സ്വവര്‍ഗരതി ഒരു രോഗമെന്ന നിലക്ക് സമൂഹത്തില്‍ പണ്ടേ ഉണ്ടായിരുന്നെങ്കിലും സ്വവര്‍ഗലൈംഗികത എന്ന ആശയം സമൂഹത്തില്‍ വിലക്കപ്പെട്ട ഖനിയായിരുന്നു. അത്തരക്കാരെ സമൂഹം ഒരിക്കലും ആദരിച്ചതായും കാണാനില്ല..പ്രവാചകനായ ലൂത്വിന് ശേഷം നിര്‍ലജ്ജമായ ഒരു സമൂഹം ഈ പ്രകൃതിവിരുദ്ധ ആശയവുമായി രംഗത്തിറങ്ങിയത് ആധുനിക കാലത്താണ്.
സ്വവര്‍ഗരതിയെ നിര്‍ലജ്ജമായി പ്രൊമോട്ട് ചെയ്യുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തതില്‍ ചില പ്രത്യേക എന്‍ ജി ഒകള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. മാത്രമല്ല, ഇന്നത് ലൈംഗികവും ധാര്‍മികവും മനശ്‌സാസ്ത്രപരവുമായ നിരവധി രോഗങ്ങള്‍ക്ക് അത് വലിയൊരു കാരണമായി മാറിയിരിക്കുന്നു. ഇന്ന് നാം എച്ച് ഐ വിക്കെതിരെ ശക്തമായ ബോധവല്‍കരണം നടത്തിക്കൊണ്ടിരിക്കുന്നു. അതേ സമയം അതിന് മുഖ്യഹോതുവായ സ്വവര്‍ഗരതിയെ പ്രൊമോട്ട് ചെയ്യുകയും നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യമാണ് ആദ്യം നാം തിരിച്ചറിയേണ്ടത്. എയിഡ്‌സ് രോഗം ആദ്യമായി കണ്ടെത്തിയത് ഒരു സ്വവര്‍ഗരതിക്കാരനിലാണെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
സ്വവര്‍ഗരതി പ്രകൃതി പരമാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ അവരിലൊരാള്‍ സ്ത്രീകളുടെ വേഷം ധരിക്കുകയും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് കാണാം. സ്ത്രീകള്‍ക്കിടയിലും തഥൈവ. എന്തിനാണ് ഇവര്‍ ഈ കൃത്രിമവേഷം ധരിക്കുന്നത്? അതില്‍ നിന്നു തന്നെ പ്രകൃതിവിരുദ്ധമായവ സ്വയം എടുത്തണിയുകയാണെന്ന് മനസ്സിലാക്കാം. മിക്ക ലൈംഗിക രോഗങ്ങള്‍ക്കും സ്വവര്‍ഗതി കാരണമാണെന്ന് 'ദ ഹെല്‍ത്ത് റിസ്‌ക് ഓഫ് ഗേ സെക്‌സ്' എന്ന ഗ്രന്ഥത്തില്‍ ഡോ. ജോണ്‍ ആര്‍ ഡിഗ്‌സ് വിശദീകരിക്കുന്നുണ്ട്. 
ഇസ്‌ലാമിക നിയമമനുസരിച്ച് സ്വവര്‍ഗരതി കുറ്റകരവും ശിക്ഷാര്‍ഹവുമായ പാപമാണ്. അഞ്ചുസ്ഥലത്ത് ഖുര്‍ആനില്‍ ഇവരുടെ സ്വഭാവവിശേഷണങ്ങളെ പറ്റി വിവരിക്കുന്നതു കാണാം. പ്രവാചകന്‍ ലൂത്വ് നബിയുടെ സമുദായത്തെക്കുറിച്ചുള്ള ഖുര്‍ആനിന്റെ നിരൂപണങ്ങള്‍ അവരുടെ പ്രകൃതിവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 'ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: 'നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്? 'നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.'(27:55)
'മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ?'നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ.'അവര്‍ പറഞ്ഞു: 'ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.' (7:81,82)
'നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക(7 : 48)
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ട കാര്യങ്ങളാണെന്നും അതിലേര്‍പ്പെട്ടവര്‍ ഒരുതരം ലഹരിയിലാണെന്നും ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാം. പ്രകൃതി വിരുദ്ധവും മനുഷ്യത്വ രഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ് ലാമിന്റെത് എന്നര്‍ഥം. പ്രവാചകന്‍ പറഞ്ഞു. 'ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്'(തിര്‍മുദി). സ്വവര്‍ഗരതിക്കെതിരെ നിയമങ്ങള്‍ പഠിപ്പിച്ചതോടൊപ്പം തന്നെ അത് ഇല്ലാതാക്കാനുള്ള ധാര്‍മിക നിര്‍ദ്ദേശങ്ങള്‍ കൂടി ഇസ് ലാം പഠിപ്പിക്കുന്നത് കാണാം. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ് ലാം ശക്തമായി വിലക്കുന്നുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ സംതൃപ്തിക്ക് അടിമപ്പെടുന്നവരില്‍ പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. ഇതിന്റെ പ്രാഥമിക പടികള്‍ തന്നെ അടച്ചുകളയുകയാണ് ഇസ് ലാം ചെയ്യുന്നത്.

സ്വവര്‍ഗരതിയെ വ്യഭിചാരത്തോട് സമാനമാക്കിയിട്ടാണ് മുന്‍കാല പണ്ഡിതന്മാര്‍ പരിഗണിച്ചത്. അബൂബക്കര്‍(റ) ന്റെ കാലത്ത് സ്വവര്‍ഗഭോഗികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന ചര്‍ച്ചഉയരുകയും അലി(റ) അവരെ കത്തിച്ചുകളയാന്‍ വേണ്ടി നിര്‍ദ്ദേശിച്ച സംഭവവും ഫത്ഹുല്‍ ഖദീറില്‍ ഇമാം ഹുമാം രേഖപ്പെടുത്തിയിട്ടുണ്ട്. സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം ഉചിതമായ ശിക്ഷ ന്യായാധിപന് തീരുമാനിക്കുകയാണ് വേണ്ടതെന്ന് ഇമാം അബൂഹനീഫ അഭിപ്രായപ്പെടുകയുണ്ടായി. 

സ്വവര്‍ഗരതി ഇസ്‌ലാമിക പണ്ഡിതന്മാരുടെ വീക്ഷണമനുസരിച്ച് വലിയ പാപവും ശിക്ഷാര്‍ഹവുമാണ്. ഇത് നിരോധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമാണിത്. സമൂഹത്തില്‍ ധാര്‍മിക തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും ഇത് വഴിയൊരുക്കും. മാത്രമല്ല, ലൈംഗികവും ആരോഗ്യപരവും മാനസികവുമായ നിരവധി രോഗങ്ങള്‍ക്കിത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഇത് അപമാനകരമാണിത്. 
മനുഷ്യരെ ഇണയായി സൃഷ്ടിച്ചത് സമൂഹത്തിന്റെ നിലനില്‍പിനും കുടുംബ ഭദ്രതക്കും വളരെ അനിവാര്യമാണ്. സമൂഹത്തിന്റെയും നാഗരികതയുടെയും നിലനില്‍പിനും നിദാനമാണിത്. സമൂഹത്തിന്റെ ധാര്‍മികതക്കും ഭദ്രതക്കും ഗുരുതരമായ പ്രതിസന്ധി തീര്‍ക്കുന്ന ഇത്തരം ചിന്താഗതികള്‍ക്കിടം കൊടുക്കുകയാണെങ്കില്‍ ഇനി സ്വാതന്ത്ര്യത്തിന്റെ പേരില്‍ മനുഷ്യന്‍ മൃഗങ്ങളെ പ്രാപിക്കുന്ന അവസ്ഥക്ക് വേണ്ടി അവര്‍ വാദിക്കുന്ന കാലം വിദൂരമല്ല. മാതൃ-സഹോദരി ബന്ധം വരെ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ പ്രത്യാഘാതവും വളരെ ചെറുതായിരിക്കില്ല...
-(കടപ്പാടോടെ ഓണ്‍ലൈൻ ഡസ്ക്).