ദാമ്പത്യജീവിതം നയിക്കുന്നത് പുണ്യനബിയുടെ സുന്നതാണ്. അത് വളരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമല്ലെന്നര്‍ഥം. നമ്മുടെ ഉദ്ദേശ്യം നന്നാക്കിയാല് കല്യാണം കഴിക്കുന്നതിനും ഇണയൊത്തുള്ള തുടര്‍ജീവിതത്തിനുമെല്ലാം വളരെ ഏറെ പ്രതിഫലം ലഭിക്കും.
ഇസ്‌ലാം ദാമ്പത്യജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
ഒന്ന്, ഇണ ആണിനും പെണ്ണിനും പരസ്പരം തുണയാണ്. തങ്ങള്‍ക്ക് അണയാനുള്ള ഇണകളെയും സൃഷ്ടിച്ചു (അഅ്റാഫ്. 189).
രണ്ട്, മനുഷ്യകുലത്തിന്‍റെ തുടര്‍ച്ച. മനുഷ്യ കുലം ലോകവസാനം വരെ നിലനില്‍ക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.
ഒരാള്‍ നബിസവിധത്തില്‍ വന്നു പറഞ്ഞു: പ്രവാചകരെ. ഏറെ ഭംഗിയുള്ള ഒരു പെണ്ണിനെ ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്. പക്ഷെ അവള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാനാവില്ല. ഞാനവളെ വിവാഹം ചെയ്യട്ടേയോ. പ്രവാചകന്‍ അയാളെ വിലക്കി. രണ്ടു പ്രവാശ്യം ഇതുപോലെ ആ സ്വഹാബി വന്നപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ വിലക്കി. മൂന്നാമതും വന്നപ്പോള്‍ അവിടന്ന് പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കുക. (അബൂദാവൂദ്)
മൂന്ന്, കല്യാണം ആണിനും പെണ്ണിനും തങ്ങളുടെ ഗുഹ്യഭാഗം സംരക്ഷിക്കുന്നതിനും വ്യഭിചാരം പോലുള്ള നിഷിദ്ധകാര്യങ്ങളിലേക്ക് വഴുതിപ്പോകാതരിക്കാനും ഒരുപരിധി വരെ സഹായിക്കുന്നു.
ഇമാം ഗസാലി താഴെപറയുന്നഹിക്മത്തുകളാണ് വിവാഹത്തിന്‍റെതായി പ്രധാനമായി എണ്ണുന്നത്......................
(ലേഖനത്തിന്റെ തുടര്ച്ചയും അനുബന്ധ വിഷയങ്ങളും കൂടുതലായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)