കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ധലത്തിലെ പഞ്ചായത്തുകളില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട ആമില അംഗങ്ങളുടെ സംഗമവു പഠന ക്യാമ്പും നാളെ വൈകുന്നേരം മൂന്ന് മണിക്ക് മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ നടക്കും. വൈകു ഏഴ് മണിക്ക് ശംസുല്‍ ഉലമാ കോംപ്ലകസിന്റെയും എസ്.വൈ.എസ് മണ്ധലം കമ്മിറ്റിയുടെയുടെയും സംയുകതാഭിമുഖ്യത്തില്‍ സമസ്ത ട്രഷററായി തിരെഞ്ഞെടുക്കപ്പെട്ട സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് സ്വീകരണം നല്‍കും. കെ മുഹമ്മദുണ്ണി ഹാജി, പി.എ ജബ്ബാര്‍ഹാജി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും, എസ്.കെ.പി.എം തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുറഹീം ചുഴലി, ഡോക്ടര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും