വാരാമ്പറ്റ: സആദ കോളേജ് 10-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മാക്കണ്ടിയില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രചരണ സമ്മേളനവും നടത്തി.
സിറാജ് ഫൈസി ഉദ്ഘാടനം ചെയ്തു. യു കെ നാസര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ റഹ്മാനി സ്ഥാപന പ്രചരണം നടത്തി. ഇസ്മാഈല്‍ മൗലവി സ്വാഗതവും എ കെ മൊയ്തുട്ടി നന്ദിയും പറഞ്ഞു.
തെങ്ങുംമുണ്ടയില്‍ നടന്ന പ്രചരണ യോഗം സി കെ അമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ കെ സുലൈമാന്‍ മൗലവി, മഞ്ചേരി ഇബ്രാഹിം ഹാജി, കെ കെ എം ഫൈസി, എ സി പോക്കു പ്രസംഗിച്ചു.
വെള്ളി 2.30 ന് ബപ്പനം മദ്‌റസയില്‍ നടക്കുന്ന പരിപാടി ഖാസിം ദാരിമി പന്തിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു . ആസിഫ് വാഫി പ്രസംഗിച്ചു .
14 ന് ശനിയാഴ്ച ഉച്ചക്ക് പന്തിപ്പൊയില്‍ മദ്‌റസയില്‍ സി പി ഹാരിസ് ബാഖവിയും, 6.30 ന് കോടഞ്ചേരിയില്‍ മുഹ്‌യിദ്ദീന്‍ കുട്ടി യമാനിയും പ്രസംഗിക്കും.