ഉന്നത പഠന സാധ്യതകളുമായി SKSSF ഡല്‍ഹി ചാപ്റ്റര്‍ 'എഡ്യുകാള്‍' ഡിസം.25ന്

ഇ-മെയിലിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
ഡല്‍ഹി: ഇന്ത്യക്കകത്ത്‌ ഉന്നത പഠന രംഗത്തെ അവസരങ്ങളെ കുറിച്ചറിയാന്‍ എസ്‌.കെ. എസ്‌.എസ്‌.എഫ്. ഡല്‍ഹി ചാപ്റ്റര്‍ എഡ്യുകാള്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനത്തെ കുറിച്ച് സര്‍വകലാശാലകളില്‍ നിന്നുള്ള പ്രാധിനികല്‍ സംസാരിക്കും. വെത്യസ്ത വിഷയങ്ങളില്‍ ഉള്ള സാധ്യതകള്‍, കൊഴ്സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ അക്കാദമിക രംഗത്തെ പ്രമുഖര്‍ ക്ലാസ്സ്‌ നയിക്കും. തുടര്‍ന്ന്‍ വിദ്യാര്‍തികള്‍ക്ക് ആശയവിനിമയത്തിനുള്ള അവസരം കൂടി ഉണ്ടായിരിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ എഡ്യുകാള്‍ വഴി നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെ ഉന്നത കലാലയങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.ഡിസംബര്‍ 25 കാലത്ത് 10 മണിക്കാണ് എഡ്യുകാള്‍ ആരംഭിക്കുന്നത്.9746046446, 09716214918 എന്നീ നമ്പറുകളിലോ, skssfdelhi@gmail.com എന്ന മെയിലിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരികൂ.