കൊടിഞ്ഞി : പയ്യോളി ശാഖ എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിക്കപ്പെടുന്ന പ്രധമ സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം ജന ബാഹൂല്യത്താല്‍ ശ്രദ്ദേയമായി. പ്രത്യേകം സജ്ജമാക്കിയ പറന്നൂര്‍ ഉസ്താദ് നഗറില്‍ വെച്ച് നടന്ന അലവി ദാരിമി കുഴിമണ്ണ, ജാബിര്‍ ഹുദവി തൃക്കറിപ്പൂര്‍ തുടങ്ങിയവര്‍ എല്‍.സി.ഡി ക്ലിപ്പിങോട് കൂടി പ്രഭാഷണം നടത്തി. കാന്തപുരം വിഭാഗം നടത്തുന്ന ആത്മീയ വാണിഭത്തിനെതിരെ ശക്തമായി ആഞ്ഞടിച്ച സമ്മേളനം മഹല്ലില്‍ പ്രശ്നങ്ങള്‍ ശ്രഷ്ടിച്ച് സമസ്തക്ക് മേല്‍ കെട്ടിവെക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്ന് ഓര്‍മിപ്പിച്ചു.
പ്രദേശത്തെ സമസ്തയുടെ മദ്രസ്സയുടെ കമ്മിറ്റിയെ ചില വിഘടിത വെക്തിതാല്പര്യങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പോലെ ജമാഅത്തെ ഇസ്ലാമി , മുജാഹിദ് എന്നിവര്‍ നടത്തുന്ന പ്രചരണങ്ങളെ കരുതിയിരിക്കണമെന്നും അലവി ദാരിമി കുഴിമണ്ണ പറഞ്ഞു.
സമ്മേളനത്തില്‍ ചെറുപ്പാറ മു അല്ലിം സയ്യിദ് ഹമീദ് ജിഫ് രി തങ്ങള്‍ പാലത്തിങ്ങല്‍, ടി.സി അഹമ്മദ് കുട്ടി ഹാജി , നെച്ചിക്കാട് കോമുക്കുട്ടി ഹാജി, കാരംകുണ്ടില്‍ അബ്ദുറഹിമാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.