"ജാലിയാവാലയെ നേരില്‍ കണ്ടവരൊക്കെയും മുടി വ്യാജമാണെന്ന സത്യം തിരിച്ചറിയുന്നു"-ജിശാൻ മാഹി

തനിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തിയാല്‍ ഉടനടി KICR ക്ലാസ്സ്‌റൂമില്‍ മറുപടി നല്‍കും
ജിശാന്‍ മാഹി
കോഴിക്കോട്: ബോംബെയിലെ ആക്രിക്കച്ചവടക്കാരനായ ഇഖ്‌ബാല്‍ മുഹമ്മദ്‌ ജാലിയാവാലയെ നേരില്‍ കണ്ടവര്‍ക്കൊക്കെയും അദ്ധേഹത്തിന്റെ പക്കലുള്ളത്‌ വ്യാജകേശമാണെന്ന്‌ തിരിച്ചറിഞ്ഞു സത്യം മനസ്സിലാക്കുന്ന കാഴ്‌ചയാണ്‌ കാണുന്നതെന്ന്‌ വിഘടിത ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം സ്ഥാപക അഡ്‌മിനും വ്യാജകേശ വിരുദ്ധ പോരാളിയുമായ ജിശാന്‍ മാഹി ഖത്തര്‍ അഭിപ്രായപ്പെട്ടു. 
കോഴിക്കോട്‌ നടന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുത്ത്‌  ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നുവദ്ധേഹം.
ആദര്‍ശ സമ്മേളനം സമാപിച്ചതിനു ശേഷവും വ്യാജകേശവുമായും വിഘടിത ക്ലാസ്സ്‌ റൂമുമായും ബന്ധപ്പെട്ട്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അദ്ധേഹം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ സംസാരിച്ചു. മര്‍കസിലെ മുടിയില്‍ പേരോട്‌ അബ്‌ദുറഹ്മാന്‍ സഖാഫിക്കു പോലും വിശ്വാസമില്ലെന്ന കാര്യം തന്നോട്‌ തന്നെ അദ്ധേഹം പറഞ്ഞത്‌ ജിശാൻ വിശദീകരിച്ചു. 
ജിശാന്‍ മാഹിക്ക്‌ പ്രവേശനം നിഷേധിക്കുകയും ഒപ്പം അദ്ദേഹത്തിനെതിരെ  കുപ്രചരണങ്ങള്‍ തുടരുകയും ചെയ്യുന്ന വിഘടിത ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിനെതിരെയും അദ്ധേഹം ആഞ്ഞടിച്ചു. ആളുകളെ സംശയിപ്പിക്കുന്ന ഏര്‍പ്പാടാണ്  വിഘടിത ക്ലാസ്സ്‌ റൂം അഡ്‌മിനായ കുമ്മോളി ചെയ്യുന്നതെന്നും പേരോടിന്റെ അഭിപ്രായത്തില്‍ അയാളുടെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇരിക്കാന്‍ പാടില്ലെന്നും അദ്ധേഹം പറഞ്ഞു. താന്‍ പറയുന്ന വസ്‌തുതകള്‍ക്ക്‌ ഇനിയും മറുപടി നല്‍കുകയോ കുപ്രചരണങ്ങള്‍ നടത്തുകയോ ചെയ്‌താല്‍ ദിവസവും രാത്രി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ താന്‍ തന്നെ ഉടനടി മറുപടി നല്‍കുമെന്നും അദ്ധേഹം അറിയിച്ചു. 
ജിശാന്‍ മാഹിയുടെ കോഴിക്കോട്‌ (ഓണ്‍ലൈന്‍) പ്രസംഗത്തില്‍ നിന്ന്‌:
  • മുടി വിഷയം അവ്വല്‍ ആഖിര്‍ വരെ കളവ്‌ ആണ്‌. തിരുനബി(സ)യോട്‌ അത്‌ ചേര്‍ത്തിപറയാന്‍ ഒരിക്കലും കഴിയില്ല. 
  • ജീലാനി ശൈഖിന്റെ അടുക്കല്‍ ഇത്രമാത്രം ശഅ²്‌റു മുബാറക്കുള്ളതായി ചരിത്ര രേഖയില്ല.
  • ജാലിയാ വാല സയ്യിദ്‌(തങ്ങള്‍) കുടുംബമല്ല. സയ്യിദ്‌ ആണെന്ന്‌ പരിചയപ്പെടുത്തിയവര്‍ തെളിയിക്കണം.
  • SKSSF ന്റെ ഈ വ്യാജ കേശത്തിനെതിരായ ജിഹാദിന്ന്‌ തന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്‌.
  • ഇനിയും നിരവധി ക്ലിപ്പുകള്‍ തന്റെ പക്കലുണ്ട്‌ ആവശ്യാനുസരണം അവയെല്ലാം പുറത്തുവിടുന്നതാണ്‌. 
  • കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംപ്രേഷണം ചെയ്‌ത കോഴിക്കോട്‌ ആദര്‍ശ സമ്മേളനത്തിന്റെ മുഴുവന്‍ പ്രഭാഷണങ്ങളും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക