വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ ചെയര്‍മാന്‍ പി എ ആലിഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സബ്കമ്മിറ്റി യോഗം തീരുമാനിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു.
2003 ല്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പട്ടിക്കാട് ജാമിഅയുടെ ജൂനിയര്‍ കോളേജായ സ്ഥാപനത്തില്‍ ഇപ്പോള്‍ 40 വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ 7-ാം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് കോഴ്‌സ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ പ്രസിഡണ്ട്. ദശവാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം 29 ന് വെള്ളിയാഴ്ച 4 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
പോള പോക്കര്‍ ഹാജി, എ കെ ആലി ഹാജി, എ സി മായിന്‍ ഹാജി, എ കെ അന്ത്രുഹാജി, യൂനുസ് പാണ്ടംകോട്, എ സി പോക്കു, ജഅ്ഫര്‍ വാരാമ്പറ്റ, നൗഷാദ് ബപ്പനം, എ സി മമ്മൂട്ടി, കെ സി ആലി ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.