ദുബൈ : എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ ഗവണ്മെന്റിന്റെ മാസിക ലൈസന്‍സ് പ്രമുഖ സൂഫി വര്യനും സമസ്ത നേതാക്കളില്‍ പ്രമുഖ വെക്തിത്വവുമായ അത്തിപറ്റ ഉസ്താദ് സമസ്ത കേരള സുന്നി കൗണ്‍സില്‍ അദ്യക്ഷന്‍ സയ്യിദ് ബ് അലവി പൂക്കോയ തങ്ങള്‍ക്ക് കൈമറി. സത്യധാര ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദു റഹിമാന്‍ ഒളവട്ടൂര്‍, ഷിഹാസ് സുല്‍ത്താന്‍ , റസാഖ് വളാന്ന്ചേരി , ഹകീം ഫൈസി , ഹൈദര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.