തിരൂരങ്ങാടി
: സുന്നി
മഹല്ല് ഫെഡറേഷന് ഏപ്രില്‍
13,14 തിയ്യതികളില്‍
ചെമ്മാട് വച്ച് നടത്തപ്പെടുന്ന
ജില്ലാ സമ്മേളനവും സമ്മേളന
പ്രചരണ ഭാഗമായി നടത്തപ്പെടുന്ന
മേഖലാതല കണ്‍വെന്‍ഷനുകളും
വിജയിപ്പിക്കുവാന്‍ സമസ്ത
ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി
മുസ്ലിയാര് അഭ്യര്‍ത്ഥിച്ചു.
മേലാറ്റൂര്‍
കള്‍ച്ചര്‍ സെന്ററില്‍ വെച്ച്
മേഖല കണ്വെന്ഷന് ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി
13ന് എടക്കര
പുവ്വത്തിക്കല്‍ മദ്റസ,
ചന്തകുന്ന്
മര്‍കസ് എന്നിവിടങ്ങളിലും
15ന് തിരൂര്‍
കൈതവളപ്പ് മദ്റസയിലും 16ന്
പെരിന്തല്‍മണ്ണ സുന്നി
മഹല്ലിലും 18ന്
വളാഞ്ചേരി ബുസ്താനുല്‍
ഉലൂമിലും 19ന്
കോട്ടക്കല്‍ ടൗണ്‍ മദ്റസയിലും
22ന്
മലപ്പുറം സുന്നിമഹല്ലിലും
താനൂര്‍ ഇസ്ലാഹുല് ഉലൂമിലും
24ന്
കാളികാവ് യഅ്ഖൂബ് മസ്ജിദിലും
25ന്
അരീക്കോട് ജ്യോതി ഹോട്ടലിലും
മഞ്ചേരി മേലാക്കം മസ്ജിദിലും
26ന്
പുത്തനത്താണി ഇസ്ലാമിക്
സെന്ററിലും 27ന്
എടപ്പാള്‍ ദാറുല്‍ ഹിദായയിലും
മേഖലാ തല കണ്‍വെന്‍ഷനുകള്‍
നടത്തപ്പെടും. ജില്ലാ
ഓര്‍ഗനൈസര്‍ എ.കെ
ആലിപ്പറമ്പ് പ്രമേയപ്രഭാഷണം
നിര്‍വഹിച്ചു. ഒ.കെ.എസ്
നാണിപ്പ തങ്ങള്‍ എടപ്പറ്റ,
ഒ.എം.എസ്
തങ്ങള്‍ മേലാറ്റൂര്‍,
എന്‍ അബ്ദുള്ള
ഫൈസി, ടി.എച്ച്
അബ്ദുല്‍ അസീസ് ബാഖവി,
ഉണ്യാമ്പത്ത്
ഹംസ ഹാജി, എം.
ഉമ്മര്‍ ഹാജി,
ഇ. കോയ
ഹാജി ഏപിക്കാട്, വി.മജീദ്
എടയാറ്റൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. പി.സി
മുസ്തഫ ഹാജി വെട്ടത്തൂര്‍
സ്വാഗതവും കെ.പി
ഹംസ മൗലവി നന്ദിയും പറഞ്ഞു.