ബഹ്‌റൈന്‍ സമസ്‌ത ജീലാനി ദിനാചരണവും കണ്ണിയത്ത്‌ ശംസുല്‍ ഉലമ അനുസ്‌മരണ സംഗമവും ഇന്ന്‌

മനാമ: ശൈഖ്‌ മുഹ്‌യുദ്ധീന്‍ അബ്‌ദുല്‍ ഖാദര്‍ ജീലാനി(ഖ.സ)   യുടെ ആണ്ട്‌ ദിനമായ ഇന്ന്‌(വ്യാഴം) ജീലാനി ദിനാചരണവും കണ്ണിയത്ത്‌ ശംസുല്‍ ഉലമ അനുസ്‌മരണവും നടക്കും.
സമസ്‌ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയിലും റഫ, ജിദാലി, ഹമദ്‌ ടൌണ്‍, സല്‍മാനിയ, സനാബിസ്‌, ഹൂറ, ഹിദ്ധ്‌, മുഹറഖ്‌, ദാറുഖുലൈബ്‌, അദ്‌ലിയ തുടങ്ങിയ ഏരിയാ കേന്ദ്രങ്ങളും സമസ്‌ത മദ്രസ്സകളും കേന്ദ്രീകരിച്ചു നടക്കുന്ന സ്വലാത്ത്‌ മജ്‌ലിസുകളോടനുബന്ധിച്ചാണ്‌ അനുസ്‌മരണ പ്രാര്‍ത്ഥനാ സദസ്സുകള്‍ ഒരുക്കിയിരിക്കുന്നത്‌. . വിശദ വിവരങ്ങള്‍ക്ക്‌ 00973 34090450.