വാഴക്കാട്ടെ വിഘടിത ഉറൂസ്‌ പോലീസ്‌ തടഞ്ഞു; വിഘടിത നേതാക്കള്‍ക്ക്‌ മഖാമില്‍ പ്രവേശിക്കാനായില്ല

വിഘടിത ആണ്ടു നേര്ച്ചക്ക്
പ്രമുഖര്‍ എത്തുമെന്ന് കാണിച്ചു
 അവര്‍ പുരത്തിറക്കിയ നോട്ടീസ്
മലപ്പുറം : ശൈഖുനാ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത്‌ ഉസ്‌താദിന്റെ പേരില്‍ കഴിഞ്ഞ ദിവസം  വിഘടിതര്‍ വാഴക്കാട്‌ നടത്താനിരുന്ന വ്യാജ ഉറൂസും പിരിവും പോലീസ്‌ തടഞ്ഞു. വിഘടിത നേതാക്കള്‍ക്ക്‌ സ്ഥലത്ത്‌ പ്രവേശിക്കാനായില്ല, മഹല്ലുനിവാസികള്‍ മഖാമിനു ചുറ്റും സംരക്ഷണം തീര്‍ത്തതിനാല്‍ കണ്ണിയത്തുസ്‌താദിനെ ജീവിത  കാലത്ത്‌ പ്രയാസപ്പെടുത്തിയവര്‍ക്ക്‌ മഖ്‌ബറയിലേക്ക്‌ പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ മടവൂര്‍ മോഡല്‍ വാഴക്കാട് തുടങ്ങാനിരിക്കുന്ന സ്ഥാപന മടക്കമുള്ള പദ്ധതികലും പണപ്പിരിവും പാളി.
വാഴക്കാട്‌  നടന്ന സംഭവങ്ങള്‍ വിശദീകരിച്ച്‌ വാഴക്കാട്‌ നിന്നുള്ള പ്രവര്‍ത്തകര്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ സംസാരിച്ചിരുന്നു.  വാഴക്കാട്‌ നടന്ന വിഘടിത നീക്കങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ചര്‍ച്ചകള്‍  ഇന്ന്‌ രാത്രിയും ക്ലാസ്സ്‌ റൂമില്‍ തുടരുമെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു