എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നടന്ന
അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന്
|
`കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌്‌വി, സി ഹംസ, ഡോ. യൂസുഫ് മുഹമ്മദ് നദ്‌്‌്‌വി, എ കെ അബ്ദുല്‍ മജീദ്, ഡോ. അബ്ദുല്ല മണിമ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി എന്നിവരും, പാനല്‍ ഡിബേറ്റില്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, ഡി.ജി.പി അലക്‌്‌സാണ്‌ടര്‍ ജേക്കബ്, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, ഫാ. മാര്‍ ജേക്കബ് മനത്തോടത്ത്, പി വി ഗംഗാധരന്‍, അഡ്വ. ശ്രീധരന്‍പിള്ള എന്നിവരും പങ്കെടുത്തു.
വൈകീട്ട് 4.30നു നടന്ന പൊതുസമ്മേളനം മുന്‍ മലേഷ്യന്‍ ഉപ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹീം ഉദ്‌ഘാടനം ചെയ്തു. ഹൈദരലി ശിഹാബ് തങ്ങളുടെ അദ്യക്ഷതയില്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പുസ്‌തകോല്‍സവം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്തു. ഏഴിന് പ്രവാചകജീവിത സംബന്ധിയായ ഡോക്യുമെന്ററികളുടെ പ്രദര്‍ശവും നടന്നു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു.