ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മൂസ്‌ലിയാരുടെ 17-ാം ഉറൂസ് മുബാറകിന് സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കൊടി ഉയര്‍ത്തുന്നു |
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നാലര പതിറ്റാണ്ട് കാലം നേതൃത്വം നല്‍കിയ പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനുമായ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ 17-ാം ഉറൂസ് മുബാറകിന് കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ ഭക്തി നിര്‍ഭരമായ തുടക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് നാല് ദിവസം നീണ്ട് നില്‍ക്കുന്ന ആണ്ട് നേര്‍ച്ചക്ക് സമാരംഭം കുറിച്ചത്. കൂട്ട സിയാറത്തിന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ദിക്ര്‍ ദുആ സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളെ പ്രാമാണികമായി പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സവിശേഷമായ പാടവം തെളിയിച്ച തികഞ്ഞ പണ്ഡിതനായിരുന്നു ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ശരീഅത്ത് വിവാദകാലത്ത് ആദര്‍ശബോധം നിലനിര്‍ത്തിക്കൊണ്ട്തന്നെ മുസ്‌ലിം സമുദായത്തിന്റെ പൊതുവേദി എന്ന ആശയം ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നതും ശംസുല്‍ ഉലമയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലിം ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദു റസ്സാഖ് ബുസ്താനി അധ്യക്ഷം വഹിച്ചു.
ഉമര്‍ഫൈസി മുക്കം, സയ്യിദ് സി.എസ്.കെ തങ്ങള്‍ കുറ്റിയാടി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ടി.പി.സി. തങ്ങള്‍ നാദാപുരം, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, എ.പി.പി തങ്ങള്‍, ചളിക്കോട്,ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.പി കോയ, മജീദ് ദാരിമി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ.സി. അഹമ്മദ്കുട്ടി മൗലവി, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍, ഹസൈനാര്‍ ഫൈസി, ,കുഞ്ഞാലന്‍കുട്ടി ഫൈസി, മൊയ്തു ഹാജി പാലത്തായി, ഉമര്‍കോയ ഹാജി, കരീം ദാരിമി, സയ്യിദ് നജീബ് തങ്ങള്‍, ആര്‍.വി സലീം എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എസ്.വി. ഹസ്സന്‍കോയ സ്വാഗതവും കണ്‍വീനര്‍ മൂസ്സ അഫ്‌സല്‍ നന്ദിയും പറഞ്ഞു. ഇന്ന് ലക്ഷ്യം മറന്ന യുവത വിഷയത്തില്‍ അഷ്‌റഫ് അശ്‌റഫി പന്താവൂര്‍ മതപ്രഭാഷണം നടത്തും.