മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി സ്ഥാപകദിനമായ 19ന് നാലിന് ജില്ലയില്‍ എട്ടുകേന്ദ്രങ്ങളില്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ഉല്‍ക്കര്‍ഷ സംഗമം നടക്കും. ജില്ലാ കമ്മിറ്റി രൂപം നല്‍കിയ സംഘടനാശാക്തീകരണം, സര്‍ഗലയം, വിദ്യാഭ്യാസം, സത്യധാര പ്രൊജക്ടുകളുടെ അവതരണവും ഏരിയ കമ്മിറ്റി രൂപവത്കരണവും സംഗമത്തില്‍ നടക്കും. തിരുനാവായ, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി മേഖലകളിലെ പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന കുറ്റിപ്പുറം ഏരിയാസംഗമം കഴുത്തല്ലൂര്‍ ആബിദിയ്യ മദ്രസ്സയില്‍ നടക്കും.
ആലത്തിയൂര്‍, തിരൂര്‍, വൈലത്തൂര്‍, താനൂര്‍ മേഖലകളുടെ തിരൂര്‍ ഏരിയസംഗമം തിരൂര്‍ കൈതവളപ്പ് എന്‍.ഐ മദ്രസ്സയില്‍ നടക്കും. പരപ്പനങ്ങാടി, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, കുന്നുംപുറം മേഖലകളുടെ ചെമ്മാട്ഏരിയസംഗമം ചെമ്മാട് കേന്ദ്ര മദ്രസ്സയിലും പുത്തനത്താണി, കോട്ടയ്ക്കല്‍, പൂക്കിപ്പറമ്പ്, വേങ്ങര മേഖലകളുടെ കോട്ടയ്ക്കല്‍ ഏരിയ സംഗമം കോട്ടയ്ക്കല്‍ ടി.ഐ മദ്രസ്സയിലും നടക്കും. നിലമ്പൂര്‍, എടക്കര, വണ്ടൂര്‍, കാളികാവ്, കരുവാരകുണ്ട് മേഖലകളുടെ വണ്ടൂര്‍ ഏരിയ സംഗമം വണ്ടൂര്‍ ഖാഇദെ മില്ലത്ത് സൗധത്തിലും മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, ആലിപ്പറമ്പ്, മക്കരപ്പറമ്പ്, പുലാമന്തോള്‍ മേഖലകളുടെ പെരിന്തല്‍മണ്ണ ഏരിയ സംഗമം പെരിന്തല്‍മണ്ണ സുന്നിമഹലിലും നടക്കും. മഞ്ചേരി, മലപ്പുറം, ചാപ്പനങ്ങാടി, മോങ്ങം മേഖലകളുടെ മലപ്പുറം ഏരിയ സംഗമം മലപ്പുറം സുന്നിമഹലിലും നടക്കും. എടവണ്ണപ്പാറ, കൊണ്ടോട്ടി, അരീക്കോട്, പുളിക്കല്‍, കിഴിശ്ശേരി മേഖലകളുടെ കൊണ്ടോട്ടി ഏരിയസംഗമം മുണ്ടക്കുളം ശംസുല്‍ഉലമ സ്മാരക കോംപ്ലക്‌സിലും നടക്കും.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ജലീല്‍ ഫൈസി അരിമ്പ്ര, അലി റവാസ് ആട്ടീരി, ശിഹാബ് കുഴിഞ്ഞോളം, ഉമറുല്‍ ഫാറൂഖ് മണിമൂളി എന്നിവരെ നോമിനേറ്റ് ചെയ്തു.