കാളികാവ് റൈഞ്ച് SKSBV പ്രതിനിധി സമ്മേളനം നടത്തി

കാളികാവ്, ആമപ്പൊയില്‍ : SKSBV കാളികാവ് റൈഞ്ച് പ്രതിനിധി സമ്മേളനം നടത്തി. ആമപ്പൊയില്‍ നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ 13 മദ്രസ്സകളില്‍ നിന്ന് 150 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. എം എം ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. 'ഗൈഡന്‍സ്' സെഷനില്‍ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ 'എങ്ങനെ പരീക്ഷ എഴുതണം' എന്ന വിഷയാവതരണം നടത്തി. 'തസ്കിയ' സെഷനില്‍ അസീസ് ദാരിമി 'നന്മയുടെ വഴികള്‍' അവതരിപ്പിച്ചു, 'താവഴി' സെഷനില്‍ ബഹാഉദീന്‍ ഫൈസി 'നാം വന്ന വഴി' അവതരിപ്പിച്ചു. 'ക്വിസ് ടാലെന്റ് ഷൊ' ക്യാമ്പ് ലീഡര്‍ സലീം റഹ് മാനി നടത്തി. ഉദരമ്പൊയില്‍ മദ്രസ്സ ഒന്നും വാഴക്കിളി മദ്രസ്സ രണ്ടും കാളികാവ് മദ്രസ്സ മൂന്നും നേടി. സുലൈമാന്‍ ഹാജി, ഗഫൂര്‍ ഫൈസി, റഊഫ് മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.