ഉരുളിക്കുന്ന് ദര്‍സ് വാര്‍ഷികം സമാപിച്ചു

താമരശ്ശേരി: ഉരുളിക്കുന്ന് ദര്‍സ് 40-ാം വാര്‍ഷികം സമാപിച്ചു. പണ്ഡിതസംഗമത്തില്‍ ചേറൂര്‍ അബ്ദുല്ല മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പൊതുസമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ബാരി ബാഖവി അധ്യക്ഷത വഹിച്ചു.
കെ.എം. അഹമ്മദ് മുസ്‌ല്യാരെ സയ്യിദ് ഇബ്രാഹിം ഖലില്‍ ബുഖാരി തങ്ങള്‍ ആദരിച്ചു. ഒ.ടി. മമ്മിമുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍അസീസ് ബാഖവി മാനിപുരം, പി.സി. അഹമ്മദ്ഹാജി, അബ്ദുറഹ്മാന്‍ കൊത്തിള്‍ക്കണ്ടി, പി.എം.എസ്. തങ്ങള്‍ പൂക്കോട്ടൂര്‍, മരക്കാര്‍ഹാജി എന്നിവര്‍ സംബന്ധിച്ചു. ശിഹാബുദ്ധീന്‍ മദനി സ്വാഗതവും മുനീര്‍ സാഅദി നന്ദിയും പറഞ്ഞു.