ശംസുല്‍ ഉലമ 17-ാം ഉറൂസ് 14 ന് തുടങ്ങും

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നാലര പതിറ്റാണ്ട് കാലം നേതൃത്വം നല്‍കിയ ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ (:) 17-ാം ഉറൂസ് മുബാറക് വരക്കല്‍ മഖാമില്‍ ഫെബ്രുവരി 14ന് തുടങ്ങി 17ന് സമാപിക്കും. 14ന് വൈകുന്നേരം 4 മണിക്ക് സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കൊടികയറ്റും 7 മണിക്ക് മതപ്രഭാഷണവും ദിക്ര്‍ മജ്‌ലിസും നടക്കും. സലിം ഇര്‍ഫാനി പ്രഭാഷണവും മൂര്യാട് ഹംസമുസ്‌ലിയാര്‍ ദിക്ര്‍ ദുആ: മജ്‌ലിസ് നേതൃത്വവും നല്‍കും. 15,16 തിയ്യതികളില്‍ യഥാക്രമം അഷറഫ് അശറഫി പന്താപൂര്‍, സലാഹുദ്ദീന്‍ ഫാസി വല്ലപ്പുഴ മതപ്രഭാഷണം നടത്തും. 17ന് കാലത്ത് 10 മണിക്ക് സമാപിക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.