പരപ്പനങ്ങാടി: പരപ്പനങ്ങാടി ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ ആഭിമുഖ്യത്തില്‍ നബിദിന റാലിയും അവാര്‍ഡ്ദാന സമ്മേളനവും നടത്തി. നഹാസാഹിബ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച റാലി പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു. അവാര്‍ഡ് ദാന പൊതുസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. റഹീം ചുഴലി, അലിഫൈസി പന്താരങ്ങാടി, ജലീല്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.