സയ്യിദ് സല്മാന് അല്‍ ഹുസൈനി നദ്വി ഉദ്ഘാടനം ചെയ്യും. ഓക്സ്ഫഡ് യൂണി വേഴ്സിറ്റി പ്രഫസര്‍ പ്രമേയ പ്രഭാഷണം നടത്തും
മലപ്പുറം: എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ `കാരുണ്യത്തിന്റെ പ്രവാചകന്' എന്ന പ്രമേയത്തില്‍ നാളെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം പ്രശസ്ത ഇസ്ലാമിക പണ്ഡിതന് സയ്യിദ് സല്മാന് അല്‍ ഹുസൈനി നദ്്വി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ ഓക്സ്ഫഡ് യൂ്ിവേഴ്സിറ്റി ഇസ്്ലാമിക് സ്റ്റഡീസ് പ്രഫസറായ ഡോ. താരീഖ് റമദാന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രമേയ പ്രഭാഷണം നടത്തും. 2500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
`കാരുണ്യത്തിന്റെ പ്രവാചകന്' എന്ന പ്രമേയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്വി, സി ഹംസ, ഡോ. യൂസുഫ് മുഹമ്മദ് നദ്്്വി, എ കെ അബ്ദുല്‍ മജീദ്, ഡോ. അബ്ദുല്ല മണിമ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സംബന്ധിക്കും.
പാനല്‍ ഡിബേറ്റില്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, ഡി.ജി.പി അലക്്സാണ്ടര്‍ ജേക്കബ്, കെ പി രാമനുണ്ണി, പി സുരേന്ദ്രന്, ഫാ. മാര്‍ ജേക്കബ് മനത്തോടത്ത്, പി വി ഗംഗാധരന്, അഡ്വ. ശ്രീധരന്‍പിള്ള സംബന്ധിക്കും. വൈകീട്ട് 4.30നു നടക്കുന്ന പൊതുസമ്മേളനം മുന്‍ മലേസ്യന്‍ ഉപ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്യും. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.
കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പുസ്തകോല്‍സവം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി വിജയകുമാര്‍ ഇന്ന് വൈകുന്നേരം മൂന്നിന് ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രവാചകജീവിത സംബന്ധിയായ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ഹാജി കെ മമ്മദ് ഫൈസി, പി അബ്ദുല്‍ ഹമീദ്, ഹാരിസ് ഹുദവി മടപ്പള്ളി പങ്കെടുത്തു.