SKSSF ഇസ്തിഖാമ ആദര്‍ശ പഠന വേദി സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 23 ന് മലപ്പുറത്ത്

കോഴിക്കോട് : SKSSF ആദര്‍ശ വിംങ് ഇസ്തിഖാമ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദര്‍ശ പഠന വേദിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 9 മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ വെച്ച് SKSSF സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണംനടത്തും. SKSSF സംസ്ഥാന സെക്രട്ടറി ഓണമ്പിളളി മുഹമ്മദ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സത്താര്‍പന്തല്ലൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, സലീം ഇര്‍ഫാനി, ഗഫൂര്‍ അന്‍വരി, മുജീബ് ഫൈസി പൂലോട്, സ്വാദിഖ് ഫൈസി താനൂര്‍, ശൗക്കത്ത് ഫൈസി, SKSSF ജില്ലാ സെട്ട്രറി ഹാറൂന്‍ റഷീദ്, ട്രഷറര്‍ ശമീര്‍ ഫൈസി ഒടമല, ലത്തീഫ് ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. ആദര്‍ശപഠന കോഴ്‌സിന്റെ രണ്ടാംഘട്ട ഇന്റര്‍വ്യൂ അന്നേദിവസം സുന്നി മഹല്ലില്‍ വെച്ച് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9747440969, 9562646391, 9744443330, 9633502311 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.