റഹീം ഹുദവി അമ്മിനിക്കാടിന് ഡോക്ടറേറ്റ്
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യുനിേനഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഹൈദരബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ റഹീം ഹുദവി അമ്മിനിക്കാടിന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു, ആധുനിക അറബി നോവല്‍ സാഹിത്യം ഒരു വിമര്‍ശന പഠനം എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിനാണ് പി.എച്ച്.ഡി ഡോക്ടറേറ്റ് ലഭിച്ചത്. ദാറുല്‍ഹുദായില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ റഹീം ഹുദവി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദവും അലിഗഡ് മുസ്‌ലിം യുനിവേഴ്‌സിറ്റിയില്‍ നിന്നും അറബിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അമ്മിനിക്കാടി സ്വദേശി പരേതനായ കിഴക്കേകര അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍- മറിയ ദമ്പതികളുടെ മകനാണ് റഹീം ഹുദവി. റൈഹാനയാണ് ഭാര്യ. ജുമാന ഏക മകളാണ്.